Friday 30 December 2011

ചാകര വരുന്ന മണ്ഡല കാലം

ചാകര വരുന്ന മണ്ഡല കാലം

ഒരിക്കല്‍ ഏതോ ഒരു മന്ത്രി പറഞ്ഞു " ശബരിമലയും കുടിയന്‍ മാരും ഇല്ലെങ്കില്‍ കേരളം പണ്ടേ നശിച്ചു പോയെ" എന്ന്. ഇത് പറഞ്ഞ മത്രിയോടു എനിക്ക് ബഹുമാനം തോനുന്നു. കാരണം, ഈ വാക്കുകള്‍ ശരി വയ്ക്കുന്ന കാര്യങ്ങളാണ്‌ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരികുനത്. ശബരിമല സീസണ്‍ തുടങ്ങിയാല്‍ പിന്നെ കേരള സര്‍ക്കാരിന് പിന്നെ കൊയ്ത്തു കാലം ആണ് എന്ന് പറയാം. ഓണത്തിന് ചാലകുടിയാണോ കരുനാഗപള്ളി ആണോ മദ്യപാനത്തില്‍ ഫസ്റ്റ് എന്ന് പറയുനത് പോലെ ആണ് ഇപ്പൊ അരവണയുടെയും അപ്പത്തിന്റെയും കണകുകള്‍ പുറത്ത് വരുനത്.

കോടികള്‍ ലഭിക്കുന്ന ശഭരിമലയില്‍ എന്ത് സൗകര്യം ആണ് അയ്യപ്പന്മാര്‍ക്കായി ഒരുക്കിയിയിരികുനത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ തെറ്റ് പറയാന്‍ പറ്റുമോ? ഇവിടെ ആണ് ബിസിനസ്‌ എന്ന പദം ശെരി ആയി തീരുനത്. കുറച്ചു മുതല്‍ മുടക്കി കുടുതല്‍ ലാഭം ഉണ്ടാകുന്നതാണല്ലോ ബിസിനസ്‌. അയ്യപ്പ സ്വാമി കുടിയിരിക്കുന്ന സ്ഥലത്ത് ഒരു അമ്പലം പോലും ഇല്ലെങ്കിലും കസ്റ്റമേഴ്സ് (ഭക്തര്‍ എന്ന് നമ്മള്‍ പറയും. എന്നാല്‍ ബിസിനസ്‌കാരുടെ ഭാഷയില്‍ അങ്ങനെ അല്ലെ പറയേണ്ടത്) വരും എന്ന് എല്ലാവര്ക്കും അറിയാം. പിന്നെ എന്തിനു അവിടെ സൗകര്യങ്ങള്‍ എന്നാണ് കമ്പനിയുടെ (സര്‍കാര്‍) ചോദ്യം. ബിസിനെസ്സില്‍ ഇതിനെ തെറ്റ് പറയാന്‍ പറ്റുമോ? അപ്പൊ സൗകര്യം വേണം എന്ന് പറയുന്ന ഭക്തര്‍ ആണോ അനാവശ്യമായ ചിലവുകള്‍ വെട്ടി ചുരുകണം എന്ന് പറയുന്ന ബിസിനെസ്സ്കാരാണോ ശെരി? വ്യാവസായിക യുഗത്തില്‍ ബിസിനെസ്സ്കാര്‍ പരയുനതാണല്ലോ ശെരി എന്നാണ് കമ്പനി യുടെ പക്ഷം. ഇത്ര ചുരുങ്ങിയ മുതല്‍ മുടക്കില്‍ ഇത്രയും ലാഭം ഉണ്ടാകുന്ന കച്ചവടം വേറെ ഉണ്ടോ എന്ന് ചോദിച്ചു പോയാല്‍ ഇന്നത്തെ വന്‍കിട മുതലാളികള്‍ വരെ മാറി നിന്ന് പോകും.

ഏത് കച്ചവടം ആയാലും ലാഭവും നഷ്ടവും ഉണ്ടാകും എന്ന് പറയുന്നതിനെ കാറ്റില്‍ പറത്തി കൊണ്ടാണ് ഈ കമ്പനി മുന്നോട്ടു പോകുനത്. ദേവസ്വം ബോര്‍ഡ്‌ എന്നാണ് ഈ കമ്പനി യുടെ ബോര്‍ഡ്‌ ന്റെ പേര്. അപ്പൊ
CEO  ആരാണെന്നു പറയേണ്ട കാര്യം ഉണ്ടോ. നമ്മുടെ സാക്ഷാല്‍ ദേവസ്വം മന്ത്രി തന്നെ. അപ്പൊ ചോദിക്കും മുഖ്യമന്ത്രി ആരാണെന്നു. ദേവസ്വം ബോര്‍ഡ്‌ എന്ന് പറയുനത് കേരള സര്‍കാര്‍ എന്ന കമ്പനിയുടെ ഭാഗം  സ്ഥാപനം ആണല്ലോ. ആദിത്യ ബിര്‍ള യുടെ ഭാഗം ആണ് "മോര്‍"എന്ന് പറയുന്നത് പോലെ.
ആ വലിയ കമ്പനിയുടെ CEO ആണ്  മുഖ്യമന്ത്രി.

ദേവസ്വം ബോര്‍ഡ്‌ ന്റെ CEO സ്ഥാനം കിട്ടാന്‍ അത്ര എളുപ്പം ഒന്നും അല്ല കേട്ടോ. വളരെ പിടിവലി ഉള്ള ഒരു പോസ്റ്റ്‌ ആണ് ഇത്. അത് കൊണ്ടാണല്ലോ നിരീശ്വര വാദികള്‍ അയ സി. പി. ഐ. മ്. വരെ ഈ സ്ഥാനം അലങ്കരിച്ചത്. അമ്പലവും പള്ളിയും എന്നൊക്കെ കേട്ടാല്‍ ഹാളിലകിയിരുന്ന നമ്മുടെ സഖാക്കള്‍ ഇപ്പൊ ദൈവത്തിന്റെ സ്വത്ത്‌ എന്ന് പറയപെടുന്ന ദേവസ്വം ബോര്‍ഡ്‌ ന്റെ മത്രി വരെ ആയി കഴിഞ്ഞ സര്‍കാരിന്റെ കാലത്ത്. ബുസിനെസ്സില്‍ ഇതെല്ലാം നോക്കാന്‍ പറ്റുമോ. ആദര്‍ശം വേറെ കച്ചവടം വേറെ. മദ്യം ഉണ്ടാകരുത് കൊടുക്കരുത് എന്ന് പറഞ്ഞ ഗുരുദേവന്റെ വാക്കുകള്‍ തെറ്റിക്കുന്ന സമുദായ നേതാക്കള്‍ ഉള്ളപ്പോള്‍ ഇതൊക്കെ ഒരു തെറ്റ് അല്ല സഖാവെ എന്നാണ് പാര്‍ട്ടി നയരേഖ. അടുത്ത സമ്മേളനത്തില്‍ ഇത് പാസാക്കി എടുത്താല്‍ പ്രശ്നം തീര്‍ന്നു.

പണ്ടേ ഈശ്വര ഭക്തര്‍ ആയ കോണ്‍ഗ്രസ്‌നു ഇത് പ്രശ്നം അല്ല. ഇപ്പൊ പിന്നെ പ്രത്യേകിച്ച് ആദര്‍ശം ഒന്നും ഇല്ലാത്തതു കൊണ്ട് അത് ഒരു പ്രശ്നമേ അല്ല. ഹൈന്ദവ പാര്‍ട്ടി എന്ന് "ചീത്ത പേര്" കേട്ട
BJP ദൈവം സഹായിച്ചു  ഈ അടുത്ത നൂറ്റാണ്ടില്‍ അദികരത്തില്‍ കയറാന്‍ സാദ്യത ഇല്ലാത്തതു കൊണ്ട് CEO സ്ഥാനം അവര്ക്ക് കിട്ടാനും പോകുന്നില്ല. 140 ഷെയര്‍ ഉള്ള ഈ കംപനയില്‍ ഒരു ഷെയര്‍ പോലും ഇല്ലാത്തവരാണ് ഈ പാവങ്ങള്‍. ഷെയര്‍ ഉണ്ടെങ്കില്‍ അല്ലെ ബോര്‍ഡില്‍ കയറാന്‍ പറ്റു. എന്ന പിന്നെ ശബരിമലക്ക് വേണ്ടി അങ്ങ് സമരം ചെയ്തു കളയാം എന്നാണ് ഇവരുടെ പക്ഷം. അത് മുറക്ക് നടകുന്നുമുണ്ട്. പക്ഷെ സീസണ്‍ അയാളെ മുദ്രാവാക്യം വിളിക്കാന്‍ കൈ പൊങ്ങു എന്ന അവസ്ഥ ആണ്.

ജനങ്ങളെ പറ്റിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഭക്തി ആണ് എന്നാണ് കമ്പനി യുടെ റിസര്‍ച്ച് റിപ്പോര്‍ട്ട്‌ പറയുനത്. ദേവസ്വം ബോര്‍ഡ്‌ ന്റെ കച്ചവടവും ഇത് തന്നെ. എന്ന പിന്നെ ഒരല്പം ഭക്തി കൂട്ടിയാലോ എന്ന് ആലോചിച്ചപോഴാണ് മകര വിളക്കിന് കുറച്ചു തീ കത്തിച്ചു ആളുകളെ പറ്റികാം എന്ന് കമ്പനി തീരുമാനിച്ചത് എന്ന് തോനുന്നു. ഇത്രയും നാള്‍ എല്ലാ കസ്റ്റമേഴ്സ് ഉം മകര വിളക്കു എന്ന് വിശ്വസിച്ചു പോന്നിരുനത് ഈ തീ ആണ്. ബഹുമാനപെട്ട കോടതി ചോദിച്ചപ്പോള്‍ കമ്പനിക്ക്‌ സത്യം പറയേണ്ടി വന്നു. ആദിവാസികളുടെ അമ്പലത്തിലെ ദീപാരാധന ആണത്രേ അത്. ഇത്രയും നാള്‍ ആരും ഒന്നും പറഞ്ഞത് കേട്ടില്ല. കസ്റ്റമേഴ്സ് പറ്റിക്കാപെടുനത് ആദ്യ സംഭവം ഒന്നും അല്ലല്ലോ. ഈ കാര്യം പറഞ്ഞു കണ്‍സുമര്‍ കോര്‍ട്ട് ഇല്‍ പോകാന്‍ പാവപെട്ട കസ്റ്റമേഴ്സ് നു വഴിയും ഇല്ല.  ഇപ്പൊ പറയുന്നു ആകാശത്ത് തെളിയുന്ന നക്ഷത്രമാണ് മകര ജ്യോതി എന്ന്. സത്യം സാക്ഷാല്‍ അയ്യപ്പ സ്വാമി ക്ക് മാത്രം അറിയാം.

കഴിഞ്ഞ മകര വിളക്കു കാലത്ത് ഉണ്ടായ അപകടം എല്ലാവരും ഓര്‍ക്കുനുണ്ടാവും. കുറേ ഒച്ചപാടുകള്‍ ഉണ്ടാക്കി. അതങ്ങ് തീര്‍ന്നു. എന്തിനും ഏതിനും വരുന്ന ഏതോ ഒരു കമറ്റി വന്നു പോയി. കമറ്റിക്കാര്‍ക്ക് രണ്ടു ദിവസത്തെ ചോറും ചായയും കൊടുത്താല്‍ ആ പ്രശ്നം തീര്‍ന്നു. അതല്ലാതെ അവര്‍ പറയുന്ന കാര്യം ഒക്കെ ചെയ്യാന്‍ നിന്നാല്‍ കമ്പനിക്ക്‌ നഷ്ടം വരും. അത് പറ്റുന്ന കാര്യം അല്ല. ചിലവുകള്‍ ഏറിയാല്‍ ലാഭവിഹിതം കുറയില്ലേ. 140 ഷെയര്‍ ഉടമകളും ഈ കാര്യത്തില്‍ ഒറ്റകെട്ട് ആയിരിക്കും എന്ന് തോനുന്നു.

കാനന വാസനും സര്‍വ ചരാചരങ്ങളെയും ഒരേപോലെ കാണുന്ന അയ്യപ്പസ്വാമി യുടെ സ്ഥലമായ ശബരിമലയില്‍ കഴുതകളെ കൊണ്ട് ഭാരം ചുമപ്പികുന്ന ഒരു വാര്‍ത്ത‍ കാണാന്‍ ഇടയായി. അനുവദനീയമായ 35 കിലോഗ്രാം നേക്കാള്‍ അഞ്ച് കിലോ കുടുതല്‍ ആണത്രേ ചുമപികുനത്. അതും പലവട്ടം മല കയറി ഇറക്കും അത്രേ. ഇത്രയും കാശ് തരുന്ന ശഭരി മലയില്‍ ഒരു ട്രോളി സൗകര്യം ഉണ്ടാക്കിയാല്‍ പാഴ്ചിലവ് ആകും എന്നാണ് കമ്പനി യുടെ പക്ഷം. ഉള്ള സൗകര്യങ്ങള്‍ പരമാവദി ഉപയോഗിക്കണം എന്നാണ് പറയപെടുനത്. കഴുതകള്‍ ചാവുനത് വരെ ചുമപ്പിചാലെ ലാഭം കിട്ടു.

എല്ലാ വര്‍ഷവും അരവണയുടെയും അപ്പത്തിന്റെയും മറ്റു വഴിപാടുകളുടെയും വില കൂടുന്നുണ്ട്. ചെലവ് കൂടുകയല്ലേ എന്നാണ് ഉത്തരം. കടം വാങ്ങിയ കാശും ഭാര്യയുടെ കെട്ടുതാലി പണയം വച്ച് വരുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്. പോട്ടെ, പ്രസാദം അല്ലെ. ഇതെല്ലം ഈശ്വരന് നിവേദിച്ചു വരുന്നത് എന്നാണ് കേട്ടു കേള്‍വി. ഈശ്വരന്റെ പ്രസാദത്തിനു കാശ് എത്ര പോയാലും സാരമില്ല. അപ്പൊ ഒരു സംശയം. ഇതെല്ലം ശെരിക്കും നിവേദിച്ചു വരുന്നതാണോ? അയ്യപ്പാ .. എല്ലാം നിനക്കേ അറിയൂ..

അങ്ങനെ ദേവസ്വം ബോര്‍ഡ്‌ മാത്രം ലാഭം ഉണ്ടാക്കണ്ട എന്ന്നാണ് KSRTC  എന്ന കേരള സര്‍കാരിന്റെ വേറൊരു കമ്പനി പറയുനത്. അത് കൊണ്ട് ഹില്‍ ഏരിയ എന്ന് പറഞ്ഞു അയ്യപ്പന്‍ മാരെ പിഴിയുകയാണ് ഇവര്‍. ചട്ടിയില്‍ നിന്ന് പോയാലും കുളത്തില്‍ തന്നെ ഉണ്ടാകുമല്ലോ. ദേവസ്വം ബോര്‍ഡ്‌ അല്ലെങ്കില്‍ വേറെ. എന്തായാലും ഞങ്ങടെ ടാര്‍ഗറ്റ് മാര്‍ക്കറ്റ്‌ ശബരിമല തന്നെ എന്നാണ് കമ്പനി പറയുനത്.

ഇവര്‍ ഇങ്ങനെ ചെയുമ്പോള്‍ ചെറിയ കച്ചവടക്കാര്‍ (സാദാരണ കച്ചവടകര്‍) വെറുതെ ഇരികുമോ? അവര്‍ തങ്ങളുടെ ബിരിയാണി ഹട്ടും, തട്ട് കടയും, ചൈനീസ് ഹോട്ടല്‍ ഉം വൃശ്ചിക മാസം മുതല്‍ ശ്രീ അയ്യപ്പ ഹോട്ടല്‍ ഉം, ശ്രീ വിനായക റസ്ട്ടോരണ്ടും ഒക്കെ ആകി മറ്റും. എല്ലാ പെട്രോള്‍ പംബ് ന്റെ മുന്നിലും അയ്യപ്പന്‍റെ ഫോട്ടോ ഉയരും. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ ആണ് ബോര്‍ഡ്‌. സര്‍കാരിനെ കണ്ടല്ലേ പടിക്കുനത്. ഇതിലും നല്ല ഗുരുവിനെ വേറെ കിട്ടാന്‍ ഉണ്ടോ. കാറ്റ് ഉള്ളപ്പോഴല്ലേ ...........പറ്റു.

മുല്ല പെരിയാര്‍ പ്രശ്നം വന്നപ്പോള്‍ കേരള സര്‍ക്കാര്‍ പറഞ്ഞു തമിഴര്‍ നമ്മുടെ സഹോദരങ്ങള്‍ ആണെന്ന്. വളരെ നല്ല ഒരു പ്രസ്താവന എന്നേ അതിനെ പറയാന്‍ സാദിക്കു. മണ്ഡല കാലത്താണ് ഈ പ്രശനം ഉണ്ടായത് എന്നുള്ളത് കൊണ്ട് പ്രശ്നം തീര്‍ക്കാന്‍ കൂടുതല്‍ മുന്‍കൈ എടുത്തോ എന്നൊരു സംശയം. അല്ല, അവര്‍ ഒരു നല്ല  കസ്റ്റമേഴ്സ് അല്ലെ എന്നൊരു തോന്നല്‍.

ദേവസ്വം ബോര്‍ഡ്‌ എന്ന കമ്പനി യോട് ഒരു കാര്യം മാത്രമേ പറയാന്‍ ഉള്ളു. ഇപ്പോഴും നിങ്ങളുടെ കസ്റ്റമേഴ്സ് നിങ്ങള്‍ നടതുനത് ഒരു ബിസിനസ്‌ ആണെന്ന് മനസിലാക്കിയിട്ടില്ല. അലെങ്കില്‍ അവര്‍ ഈ പരിമിതമായ സൌകര്യങ്ങളില്‍ വരില്ല. അവര്‍ ഇപ്പോഴും വരുനത് അയ്യപ്പ ദര്‍ശനത്തിനു മാത്രമാണ്.
Customer satisfaction ഇല്‍ നിങ്ങളുടെ കമ്പനി ഒരുപാടു പിന്നില്‍ ആണെന്ന് അറിയുക.

നിങ്ങളുടെ കമ്പനി നിലനില്‍ക്കാന്‍ കാരണം അയ്യപ്പസ്വാമി മാത്രം ആണ്.
"പണ്ട് ആദ്ദേഹം തൊടുത്തു വിട്ട ആ അമ്പ് കേരളത്തില്‍ തന്നെ കൊണ്ടത്‌ കൊണ്ട് നിങ്ങള്‍ രക്ഷപെട്ടു".

 അത് കൊണ്ട് മാത്രമാണ് ഇന്ന് സ്വാമിമാരെ നിങ്ങള്‍ പിഴിഞ്ഞ് കുടിക്കുനത്.


സ്വാമിയേ........ ശരണം അയ്യപ്പ......

എന്ന് സ്വന്തം,

അബ്ജന്‍.